കേരളം

കെഎസ്ആർടിസി പെൻഷൻ ഇന്നു മുതൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ജൂണിലെ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. പെൻഷൻ നൽകുന്നതിനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു. 

കരാര്‍ ഒരുമാസത്തേക്ക് പുതുക്കാനുള്ള ഉത്തരവില്‍ കെഎസ്ആര്‍ടിസി സിഎംഡി, സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംഡി, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഇന്നലെ ഒപ്പുവെച്ചു. പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യും. 2018 മുതൽ പെൻഷൻ വിതരണം നടത്തിയതിന് സൊസൈറ്റികൾക്ക് 2432 കോടി രൂപ സർക്കാർ തിരിച്ചു നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍