കേരളം

സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി യുവജന കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സവിശേഷ ശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് നല്‍കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ തീരുമാനിച്ചു. keralayouthcommission@gmail.com എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധനപീഡന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. 

18 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍/ സിറ്റിംഗ് എന്നിവ സംഘടിപ്പിക്കും. ലഭിക്കുന്ന പരാതികളില്‍ നിയമസഹായം ഉറപ്പാക്കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക; 0471 2308530
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി