കേരളം

മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. കോവിഡ് കാലത്ത് ഇത്തരം ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു ബഞ്ചും സമാനമായ വിഷയം പരിഗണിച്ചു. എക്‌സൈസ് കമ്മീഷണര്‍ ഹാജരാകണമെന്നും ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് നിര്‍ദേശിച്ചു.

മദ്യശാലയുടെ മുന്നില്‍ ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോയും വീഡിയോയും കോടതിയുടെ മുന്നില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ച് കൊണ്ടുള്ള നടപടിക്കിടെയാണ് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സര്‍ക്കാരിന് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണിയാണ് ഹാജരായത്. കൃത്യമായ മാര്‍ഗരേഖ എല്ലാ മദ്യശാലകള്‍ക്കും നല്‍കിയിട്ടുണ്ട്. ഒരുമീറ്റര്‍ വിട്ട് മാര്‍ക്ക് ചെയ്താണ് ആളുകളെ നിര്‍ത്തുന്നതെന്നും ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായാല്‍ അത് പരിശോധിക്കുമെന്നും അറ്റോര്‍ണി കോടതിയെ അറിയിച്ചു. ആള്‍ക്കൂട്ടമൊഴിവാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നത് സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി