കേരളം

രോഗികളുടെ എണ്ണം കൂടാന്‍ സാധ്യത;  ഈ മാസം 90 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്ന് കേന്ദ്രത്തോട് കേരളം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജൂലായ് മാസത്തില്‍ 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി നല്‍കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് ജനസംഖ്യാ അനുപാതത്തില്‍ അല്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗികളുടെ എണ്ണം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് വന്നയാളുകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. അതുകൊണ്ടുതന്നെ രോഗം വരാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം കേ്ന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടത്. ഇതിനോട് കേന്ദ്രസംഘം അനുകൂലമായാണ് പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു. 

കോവിഡ് നിയന്തണങ്ങളുമായി സംസ്ഥാനം സ്വീകരിച്ച എല്ലാ നടപടികളിലും കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തിയതായും ടിപിആര്‍ നിരക്ക് സംബന്ധിച്ച് ആശങ്കകളില്ലെന്നുമാണ് കേന്ദ്രസംഘം അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകമായ നിര്‍ദേശങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ആശുപത്രികള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്