കേരളം

അമ്പലപ്പുഴയില്‍ തുടര്‍നടപടി എന്ത് ?; സിപിഎം സംസ്ഥാന സമിതി യോഗം ഇന്നുമുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭികക്കും. രണ്ടു ദിവസത്തെ സമിതി യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. മുന്‍മന്ത്രി ജി സുധാകരനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടുള്ള, അമ്പലപ്പുഴ മണ്ഡലത്തില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാനസമിതി എന്തു തുടര്‍നടപടി സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. 

വിവിധ ജില്ലകളിലെ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടായ വീഴ്ചകളും, പരാജയങ്ങളും അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകളും സംസ്ഥാന സമിതി യോഗം പരിശോധിക്കും. സമകാലിക രാഷ്ട്രീയ-സാമൂഹ്യ സംഭവവികാസങ്ങള്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ നിയമനം തുടങ്ങിയവയും സിപിഎം സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്‌തേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു