കേരളം

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ : മലയാളി അടക്കം രണ്ടു ജവാൻമാർക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ :  ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വീരമൃത്യു.  കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശി നായിക് സുബേദാര്‍ എം.ശ്രീജിത്ത് ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡി ആണ് മരിച്ച രണ്ടാമത്തെ സൈനികൻ. 

വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ പക്കൽ നിന്നും എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി