കേരളം

'ആയുർവേദത്തെ ജനപ്രിയമാക്കി'- പികെ വാര്യരെ അനുസ്മരിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: ആയുർവേദ ആചാര്യൻ ‍ഡോ. പികെ വാര്യരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്. ആയുർവേദം ജനപ്രിയമാക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എപ്പോഴും ഓർമിക്കപ്പെടും എന്ന് അദ്ദേഹം അനുസ്മരിച്ചു. 

'ഡോ. പി കെ വാര്യർ അന്തരിച്ചതിൽ ദുഃഖിക്കുന്നു. ആയുർവേദം ജനപ്രിയമാക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ എപ്പോഴും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി'- മോദി ട്വിറ്ററിൽ കുറിച്ചു. 

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയുമായ അദ്ദേഹത്തിന് 100 വയസായിരുന്നു. ആയുര്‍വേദ ചികില്‍സാരംഗത്തെ കുലപതികളിലൊരാളായ അദ്ദേഹ കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. 

1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം നൽകി ആദരിച്ചു. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാര്യർക്ക് ലഭിച്ചു.  സ്‌മൃതിപർവം പി കെ വാര്യരുടെ ആത്മകഥയാണ്. ഇതിന് 2009 ൽ സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ