കേരളം

ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ:  ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണി. സഹപ്രവർത്തകയുടെ ബലാത്സംഗകേസുമായി മുന്നോട്ടുപോകരുതെന്നാണ് കത്തിലെ ഉള്ളടക്കം. കേസ് തുടർന്നാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തിലെ ഭീഷണി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ കത്തിലുണ്ടെന്നും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെന്നും മയൂഖ പറഞ്ഞു. 

സുഹൃത്തായ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് മയൂഖ ആരോപിച്ചിരുന്നു. പ്രതികളെ സംരക്ഷിക്കാനായി മുൻ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എംസി ജോസഫൈൻ ഇടപെട്ടെന്നും മയൂഖ ജോണി പറഞ്ഞു. ഇരയാക്കപ്പെട്ട സുഹൃത്തിനൊപ്പമായിരുന്നു മയുഖ ജോണി വാർത്താസമ്മേളനം നടത്തിയത്. 

ആളൂർ സ്വദേശി ജോൺസൺ എന്നയാൾക്കെതിരെയാണ് ആരോപണം. 2016ൽ ഇയാൾ വീട്ടിൽ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പോൾ പരാതി നൽകിയിരുന്നില്ല. വിവാഹശേഷവും ജോൺസൺ ഭീഷണിപ്പെടുത്തി പിന്തുടർന്നതിന് പിന്നാലെയാണ് പരാതി നൽകിയത്. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിയെ സംരക്ഷിക്കുന്ന  നടപടിയാണ് ഉണ്ടായതെന്ന് മയൂഖ പറഞ്ഞു.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍