കേരളം

കൊടകര കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന്‍ ബുധാനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജാരാകും. ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാരജാകും. ജുലൈ 13ന് ശേഷം ഏതു ദിവസം വേണമെങ്കിലും ഹാജരാകാമെന്ന് കെ സുരേന്ദ്രന്‍ പൊലീസിനെ അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ സുരേന്ദ്രന്‍ എത്തും. 

നേരത്തെ ഹാജരാകാന്‍ പറഞ്ഞപ്പോള്‍ അസൗകര്യം അറിയിച്ചിരുന്നു. പരാതിക്കാരനായ ധര്‍മരാജനുമായുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ച് വിവരങ്ങള്‍ അറിയാനാണ് വിളിച്ചു വരുത്തുന്നത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേസന്വേഷണവുമായി പൂര്‍ണായും സഹകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

അതിനിടെ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ സുരേന്ദ്രന് എതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്നതില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഈ നിയമപ്രകാരം സുരേന്ദ്രന് എതിരെ കേസെടുക്കണമെന്ന് ആെവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ പൊലീസിന് രണ്ടാമതും പരാതി നല്‍കിയ സാഹചര്യത്തിലാണ് നീക്കം. ബിജെപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സുരേന്ദ്രന് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍