കേരളം

സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതി സിഐ കൈകാര്യം ചെയ്യണം; രാത്രിയില്‍ കസ്റ്റഡിയിലെടുക്കുന്നവരുടെ വിവരം ഡിവൈഎസ്പിമാര്‍ അറിയണം; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡിജിപി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള പരാതി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്യണമെന്ന് പൊലീസ് മേധാവി. രാത്രിയില്‍ കസ്റ്റഡിയില്‍ എടുക്കുന്നവരുടെ വിവരം ഡിവൈഎസ്പിമാര്‍ അറിയണം. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയാഭിപ്രായം നിയന്ത്രിക്കണമെന്ന് ഡിജിപി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

അനില്‍ കാന്ത് ഡിജിപി ആയതിന് ശേഷം പൊലീസുകാര്‍ക്കായി ഇറക്കുന്ന ആദ്യമാര്‍ഗനിര്‍ദേശമാണിത്. സ്ത്രീകള്‍ക്കെതിരായ പരാതികളില്‍ വളരെ വേഗത്തില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയണം. സിഐ തന്നെ നേരിട്ട് പരാതി കേട്ട് എഴുതിയെടുക്കണം. രാത്രിയില്‍ ലോക്കപ്പില്‍ നിര്‍ത്തുന്നവരെയും കസ്റ്റഡിയില്‍ എടുക്കുന്നവരുടെയും വിവരം അതാത് ഡിവൈഎസ്പിമാരെ അറിയിച്ചിരിക്കണം. അതിന്റെ ഉത്തരവാദിത്വം ഡിവൈഎസ്പിമാര്‍ക്കായിരിക്കും.

ഷാഡോ പൊലീസ് കസ്റ്റഡിയിലെടുക്കുന്നവരെ ചോദ്യം ചെയ്യേണ്ടത് സിഐ മാരായിരിക്കണം. സ്‌റ്റേഷന്റെ പൂര്‍ണഉത്തരവാദിത്വം സിഐക്കായിരിക്കും. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ സ്വന്തം സ്ഥാനപ്പോരെ ഔദ്യോഗിക മേല്‍വിലാസമോ നല്‍കരുത് ഔദ്യോഗിക നമ്പറോ നല്‍കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു