കേരളം

എസ്എസ്എല്‍സി പരീക്ഷാഫലം മറ്റന്നാള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസ. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.


 എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in  ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും   എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ റഗലുര്‍ സ്‌കൂള്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തിലായിരന്നു കഴിഞ്ഞ അക്കാദമിക് വര്‍ഷം കടന്നു പോയത്. കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌കൂളിങ് സംവിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.

ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്എസ്എല്‍സി പരീക്ഷ എഴുതിയത്, ഇതില്‍ 4,21,977 പേര്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

ഇത്തവണ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കലോത്സവം ഉൾപ്പടെയുള്ള പാഠ്യേതര പരിപാടികൾ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ