കേരളം

പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി, റെഗുലര്‍ ചാന്‍സ് ആയി പരിഗണിക്കും: സാങ്കേതിക സര്‍വകലാശാല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബിടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് സാങ്കേതിക സര്‍വകലാശാല. ആദ്യ റെഗുലര്‍ ചാന്‍സ് ആയി തന്നെ ഇതിനെ പരിഗണിക്കുമെന്നും സാങ്കേതിക സര്‍വകലാശാല അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചിരുന്നു. പരീക്ഷകള്‍ ഓഫ്ലൈനായി തന്നെ നടത്തും. പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം ഇല്ലെന്നും സര്‍വകലാശാല വിലയിരുത്തി. പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പരിഗണിക്കണമെന്നാണ് എഐസിടിഇ നിര്‍ദേശിച്ചതെന്നും സര്‍വകലാശാല അധികൃതര്‍ സൂചിപ്പിച്ചു.

ബിടെക് പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് എഐസിടിഇ നിര്‍ദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് എഐസിടിഇ നിര്‍ദേശിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല. അതിനാല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് എഐസിടിഇ നിര്‍ദേശിച്ചത്.

കൊടിക്കുന്നില്‍ എംപി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ എഐസിടിഇ സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. ജമ്മു കശ്മീര്‍ മുതലുള്ള കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷകള്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കാനായിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'