കേരളം

സംസ്ഥാനത്ത് മഴ കനക്കും, മറ്റൊരു ന്യൂനമർദം കൂടി; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  

ബുധനാഴ്ചയും ഈ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്തിനു സമീപം രൂപം കൊണ്ട ന്യൂനമർദമാണ് സംസ്ഥാനത്ത് മഴ സജീവമാക്കുന്നത്. ഇതിന് പിന്നാലെ അറബിക്കടലിൽ തെക്കൻ ഗുജറാത്ത് തീരത്തിനു സമീപം പുതിയ ന്യൂനമർദം തിങ്കളാഴ്ച രൂപപ്പെട്ടു. എന്നാൽ കേരളത്തിൽ ഈ ന്യൂനമർദം വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണു വിലയിരുത്തൽ. 

അറബിക്കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതിനാൽ ഈ മാസം 16 വരെ മീൻ പിടിക്കാൻ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മൂന്നര മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ