കേരളം

എറണാകുളത്ത് ശക്തമായ കാറ്റ്, വ്യാപക നാശനഷ്ടം; തത്തപ്പള്ളിയില്‍ നാല്‍പതോളം വീടുകള്‍ തകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശങ്ങളിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. പുലർച്ചെ നാല് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്. 

മരങ്ങൾ പലതും കടപുഴകി വീണു. തത്തപ്പള്ളി പ്രദേശത്തെ നാൽപതോളം വീടുകൾക്ക് വലിയ കേടുപാടുകൾ പറ്റി. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

മരങ്ങൾ വീണ് വഴികൾ തടസപ്പെട്ടതിനെ തുടർന്ന് വീടുകൾ തകർന്നിടത്തേക്ക് എത്തുന്നതിനും പുലർച്ചെ തടസം നേരിട്ടു. റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ​ഗതാ​ഗതം പുനസ്ഥാപിക്കുകയാണ്. വൈദ്യുതി ബന്ധവും പലയിടത്തും വിച്ഛേദിക്കപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍