കേരളം

മന്ത്രി കെ രാധാകൃഷ്ണന് ഫോണില്‍ ഭീഷണി;  കാച്ചാണി സ്വദേശി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ലാന്‍ഡ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്താണ് അറസ്റ്റിലായത്. പിന്നാക്ക ക്ഷേമഫണ്ട് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി.

പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന്  മന്ത്രി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസില്‍ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായിനിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍