കേരളം

ചെളി നീക്കാനായി കിണറിലിറങ്ങി; ശ്വാസം കിട്ടാതെ കുടുങ്ങിയ നാലു പേര്‍മരിച്ചു, കൊല്ലത്ത് ദുരന്തം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് കിണറ്റിനുള്ളില്‍ കുടുങ്ങിയ നാലു പേര്‍ മരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനത്തിലിരുന്ന കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം പെരുമ്പുഴ കോവില്‍മുക്കിലാണ് അപകടം. സോമരാജന്‍, മനോജ്, രാജന്‍, ശിവപ്രസാദ് എന്നിവരാണ് കുടുങ്ങിയത്. 

നൂറടി ആഴമുള്ള കിണറിലാണ് ഇവര്‍ കുടുങ്ങിയത്.  ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരെ പുറത്തെടുക്കാന്‍ സാധിച്ചത്. 

ആദ്യമിറങ്ങിയ രണ്ടുപേര്‍ക്ക് ശ്വാസതടസ്സമുണ്ടായി. ഇതേത്തുടര്‍ന്ന് ഇവരെ കയറ്റാന്‍ വേണ്ടി രണ്ടുപേര്‍ കൂടി ഇറങ്ങുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ