കേരളം

'സുരേന്ദ്രനെക്കൂടി കൊണ്ടുപോകാമായിരുന്നു';പിണറായി മോദിയെക്കണ്ടത് കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കാന്‍: വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. 

ഗൂഢാലോചന നടത്തിയ യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ക്കൊണ്ടുവരാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് കുഴല്‍പ്പണവുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സംഘപരിവാറുമായി ബന്ധപ്പെട്ട ആളുകളാണ് പണം കൊണ്ടുവന്നതും കൊടുക്കാന്‍ ഉദ്ദേശിച്ചതെന്നുമുള്ള തെളിവുകള്‍ കിട്ടിയിട്ടും സാധാരണ ഹൈവെ റോബറിയ്ക്കപ്പുറത്തേക്ക് പോകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധാണ് പൊലീസും സര്‍ക്കാരും ചെലുത്തുന്നത് എന്ന അദ്ദേഹം കാസര്‍കോട് ആരോപിച്ചു. 

ഒത്തുതീര്‍പ്പിനാണ് പോയതെങ്കില്‍ കെ സുരേന്ദ്രനെക്കൂടി കൊണ്ടുപോകാമായിരുന്നു. അദ്ദേഹത്തെക്കൂടി ഇരുത്തി ചര്‍ച്ച ചെയ്തു തീര്‍ക്കാമായിരുന്നു. കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാനല്ല പോയത്. 

വാക്‌സിനുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയെ കണ്ടിട്ടില്ല. കോവിഡില്‍ പ്രവാസികള്‍ മരിച്ചതിന് കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തില്ല. ജിഎസ്ടി തുടങ്ങി ഇന്ന് കേരളം നേരിടുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്തിട്ടില്ല. ആളുകളെ കബളിപ്പിക്കുകയാണ് ചെയ്തത്- അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത