കേരളം

ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ അക്രമം ; പ്രവര്‍ത്തകന് വെട്ടേറ്റു ; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ അക്രമം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കമുകുംഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും അടിമയാണെന്നും പൊലീസ് വ്യക്തമാക്കി. 

പുലര്‍ച്ചെ മൂന്നരയോടെയാണ് ഇയാള്‍ എംഎല്‍എ ഓഫീസിന് മുന്നിലെത്തിയത്. എന്താണെന്ന് ചോദിച്ചപ്പോള്‍ മഴ കാരണം കയറി നിന്നതാണെന്ന് പറഞ്ഞു. രാവിലെയും പോകാതിരുന്നത് കണ്ടു ചോദിച്ചപ്പോഴാണ് ഇയാള്‍ അക്രമാസക്തനായത്. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു. 

തുടര്‍ന്ന് ടെറസിലേക്ക് കയറിയ ഇയാളെ ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് കീഴ്‌പ്പെടുത്തിയത്. അക്രമി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. വിഷയത്തില്‍ രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമിക നിഗമനം. പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍