കേരളം

മനുഷ്യക്കടത്ത്; അസമിൽ നിന്ന് കേരളത്തിലെത്തിച്ച ഒൻപത് പെൺകുട്ടികളെ രക്ഷപ്പെടുത്തി; രണ്ട് പേർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി: അസമിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഒൻപത് പെൺകുട്ടികളെ രക്ഷപ്പെടുത്തി. അസം പൊലീസാണ് പെൺകുട്ടികളെ രക്ഷിച്ചത്. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ തിരുവനന്തപുരത്താണ് എത്തിച്ചത്. 

അസമിലെ വിവിധ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തെ തമ്പാനൂരിലേക്ക് അനധികൃതമായി പെൺകുട്ടികളെ കടത്തുന്ന സംഘത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് അസം സ്പെഷൽ ഡിജിപി ജിപി സിങ് വ്യക്തമാക്കി.

എട്ടംഗ പൊലീസ് സംഘം കേരളത്തിലെത്തിയാണ് പെൺകുട്ടികളെ രക്ഷിച്ചത്. ഹോജായ്, നഗോൺ, സോണിറ്റ്പുർ, മോറിഗോൺ, കാംരൂപ് എന്നീ ജില്ലകളിൽ നിന്നുള്ള പെൺകുട്ടികളെയാണ് കേരളത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി