കേരളം

സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ് വൈകും; കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ എന്ന് സിനിമാ സംഘടനകള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിത്രീകരണം തുടങ്ങാന്‍ അനുമതി ലഭിച്ചെങ്കിലും സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ് തുടങ്ങാന്‍ വൈകും. കോവിഡ് പശ്ചാത്തലത്തലത്തില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രം ഷൂട്ടിങ് പുനരാരംഭിച്ചാല്‍ മതിയെന്ന് സിനിമാ സംഘടനകള്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ ഫെഫ്കയെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും സിനിമാ സംഘടനകളുടെ യോഗം ചുമതലപ്പെടുത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരിശോധിച്ച സിനിമകള്‍ക്ക് മാത്രമേ ഇനി ചിത്രീകരണം നടത്താന്‍ അനുമതി നല്‍കുകയുള്ളൂ. പീരുമേട്ടില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശം നല്‍കി.  സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ അറിയിച്ചത്. ഒരുഡോസെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് ഷൂട്ടിങ് സമയത്ത് പ്രവേശിക്കാന്‍ അനുമതിയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ