കേരളം

ക്യൂ നില്‍ക്കേണ്ട; ബിവറേജസിന് സമീപം സമാന്തര മദ്യവില്‍പ്പന; കൈയോടെ പൊക്കി എക്‌സൈസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബിവറേജസിന് സമീപം അനധികൃതമായി വിദേശമദ്യ വില്‍പ്പന നടത്തിവന്നയാളെ എക്‌സൈസ് പിടികൂടി. നീലൂര്‍ സ്വദേശിയായ ബോസി വെട്ടുകാട്ടിലാണ് അറസ്റ്റിലായത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദരാജും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

ഇയാളില്‍ നിന്ന് ഒരാള്‍ സൂക്ഷിക്കാവുന്നതില്‍ കൂുതല്‍ വിദേശമദ്യം പിടിച്ചെടുത്തു. ബിവറേജസില്‍ ക്യൂ നില്‍ക്കാതെ മദ്യം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഒരാള്‍ അവിടെ അനധികൃത മദ്യവില്‍പ്പന നടത്തുന്നതായി പാലാ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആനന്ദ് രാജിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതേതുടര്‍ന്ന് മറ്റൊരു പ്രിവന്റീവ് ഓഫീസര്‍ കുപ്പിവാങ്ങാനായി ഇയാളെ സമീപിക്കുകയായിരുന്നു.

ഇതിനിടെ ആളറിയാതെ ബോസി 100 രൂപാ കൂടുതല്‍ വാങ്ങി മദ്യം നല്‍കി. ഉടന്‍ തന്നെ മഫ്തിയില്‍ മറഞ്ഞു നിന്ന പ്രിവന്റീവ് ഓഫീസര്‍ ആനന്ദ് രാജും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. കയ്യിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ