കേരളം

സമയക്രമം പാലിച്ചില്ല; കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ അടപ്പിച്ച് പൊലീസ്

സമകാലിക മലയാളം ഡെസ്ക്



കോഴിക്കോട്: മിഠായി തെരുവിലെ വഴിയോരക്കടകള്‍ പൊലീസ് അടപ്പിച്ചു. സമയക്രമം പാലിക്കാത്തതിനാണ് കടകള്‍ അടപ്പിച്ചത്. ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ മിഠായി തെരുവിലെ മിക്ക കടകളും തുറന്നിരുന്നു. വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് നടപടി. 

മൂന്ന് ദിവസം ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ശക്തമായ നിരീക്ഷണമാണ് പൊലീസ് നടത്തിവരുന്നത്. ആരാധനാലയങ്ങളിലും കടകള്‍ക്ക് മുന്നിലും പ്രത്യേക ശ്രദ്ധ വേണമെന്ന് പൊലീസ് മേധാവി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടറും പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ