കേരളം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൂട്ടത്തോടെ കോവിഡ്, 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് രോഗബാധ; കോഫീഹൗസിലെ 13 ജീവനക്കാര്‍ക്ക് രോഗം 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് വ്യാപനം രൂക്ഷം. 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നാണ് റിപ്പോര്‍്ട്ടുകള്‍.

ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.

തൃശൂര്‍ ജില്ലയില്‍ ഇന്നലെ 1486 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ അടക്കം വിവിധ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയവയാണ് കോവിഡ് കേസുകള്‍ ഗണ്യമായ തോതില്‍ കുറയാത്ത മറ്റു ജില്ലകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ