കേരളം

ജഡ്ജി അവധിയില്‍ പോയി; ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്ന സാഹചര്യത്തിലാണ് നടപടി. ഇത് 16ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്. വാദം തുടങ്ങിയ ഉടനെ തന്നെ ജഡ്ജി താന്‍ അവധിയില്‍ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുന്‍പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും അറിയിക്കുകയായിരുന്നു. 

എന്നാല്‍ ഇത്രയും നാള്‍ കേസ് പരിഗണിച്ച ബെഞ്ച് തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ അവശ്യപ്പെട്ടു. എത് ബെഞ്ചിന് മുന്‍പാകെയാണെങ്കിലും വാദം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

മാതാപിതാക്കളെ കാണാന്‍ രണ്ട് ദിവസത്തെ പരോള്‍ ബിനീഷിന് അനുവദിക്കണമെന്ന്  അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും  ഇ.ഡിയുടെ അഭിഭാഷകന്‍ ഇത് എതിര്‍ത്തു. കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി