കേരളം

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതൽ; പരിശീലനം തുടങ്ങാനും അനുവാദം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും ഡ്രൈവിങ് പരിശീലനവും ഇന്നുമുതൽ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചു കൊണ്ടാവണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നാണ് നിർദേശം. ലൈസൻസുകളുടെ കാലാവധി അവസാനിച്ച് പ്രായോഗിക പരീക്ഷയോടെ പുതുക്കാൻ അപേക്ഷിച്ചവർക്കുള്ള ടെസ്റ്റുകളാണ് ഇന്ന് ആരംഭിക്കുക. 

ലോക്ഡൗൺ തുടങ്ങിയതിന് മുമ്പ് പരീക്ഷയ്ക്ക് സ്ലോട്ട് ലഭിക്കുകയും ലോക്ഡൗൺ കാലയളവിൽ കാലാവധി അവസാനിച്ചതുമായ അപേക്ഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് ടെസ്റ്റിനുള്ള സ്ലോട്ടുകൾ പുനഃക്രമീകരിക്കും. സ്ളോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ http://mvd.kerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ കോർണറിലെ ലൈസൻസ് ലിങ്കിലൂടെയും പരിവാഹൻ സൈറ്റിൽ നേരിട്ടും ലഭ്യമാണ്. ഇതുപ്രകാരമുള്ള പരീക്ഷകൾ വ്യാഴാഴ്ച മുതൽ നടക്കും.

പരിശീലന വാഹനത്തിൽ ഇൻസ്‌ട്രെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍