കേരളം

വ്യാജമദ്യ നിർമാണം, സൂത്രധാരൻ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ; 1460 ലീറ്റർ സ്പിരിറ്റ് പിടികൂടി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുൻ എക്സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നിന്ന് എക്സൈസ് ഇന്റലിജൻസ് സംഘം സ്പിരിറ്റ് പിടികൂടി. വള്ളികുന്നം കറ്റാനത്തെ വീട്ടിൽ നിന്ന് 1460 ലീറ്റർ സ്പിരിറ്റാണ് റെയ്ഡിൽ പിടികൂടിയത്. ശിവൻ (58), മനുകുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. ശിവന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. മദ്യനിർമാണത്തിന്റെ സൂത്രധാരന്മാരെന്നു സംശയിക്കുന്ന മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോൺ (കിഷോർ), കാപ്പ കേസ് പ്രതി റിയാസ്ഖാൻ എന്നിവർക്കെതിരെ കേസ് എടുത്തു. 

35 ലീറ്റർ വീതം കൊള്ളുന്ന 20 കന്നാസുകളിലായി 700 (നിറം ചേർത്ത 360, നിറം ചേർക്കുന്നതിനായി നേർപ്പിച്ച 400) ലിറ്റർ സ്പിരിറ്റാണു കണ്ടെത്തിയത്. കന്നാസുകളിൽ നിറച്ച് ചില്ലറ വിൽപനയ്ക്കായി വ്യാജമദ്യം നൽകുന്ന കേന്ദ്രമായിരുന്നു ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യനിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന കാരമൽ, വനില ഫ്ലേവറുകളും പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത