കേരളം

ബക്രീദിന് ബലി കൊടുക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി, മണിക്കൂറുകള്‍ നീണ്ട പരിശ്രമം; പത്തുകിലോമീറ്റര്‍ അകലെ തളച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ബക്രീദിന് ബലി കൊടുക്കാന്‍ കൊണ്ട് വന്ന പോത്ത് വിരണ്ടോടി. പത്ത് കിലോമീറ്ററിലധികം ദൂരം ഓടിയ പോത്തിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പിടികൂടിയത്. അതിനിടെ പോത്തിന്റെ പിന്നാലെ ഓടിയ ചിലര്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. വിലങ്ങാട് നിന്ന് വിരണ്ടോടിയ പോത്ത് പത്തുകിലോമീറ്ററുകള്‍ക്ക് അപ്പുറം കുന്നുമ്മല്‍ പഞ്ചായത്ത് വരെ എത്തി. ഇതിന്റെ പിന്നാലെ ഓടുന്നതിനിടെയാണ് ചിലര്‍ക്ക് വീണ് പരിക്കേറ്റത്. പൊലീസും അഗ്‌നി ശമനയും നാട്ടുകാരും പോത്തിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. 

വിരണ്ടോടുന്നതിനിടെ പോത്ത് ആരെയും ആക്രമിച്ചിട്ടില്ല. എന്നാല്‍ നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.ആവളയില്‍ നിന്നുള്ള വിദഗ്ദ സംഘമെത്തിയാണ് തളച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ