കേരളം

കോവിഡ് പ്രതിരോധം; അഞ്ച് ജില്ലകളിൽ ഏകോപനത്തിന് സ്പെഷ്യൽ ഓഫീസർമാർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്‌പെഷ്യൽ ഓഫീസർമാരായി അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ജിആർ ഗോകുൽ, പിബി നൂഹ്, ഡോ. കാർത്തികേയൻ, എസ് ഹരികിഷോർ, എസ് സുഹാസ് എന്നിവരെയാണ് നിയമിച്ചത്. 

ജിആർ ഗോകുൽ (പാലക്കാട് ), പിബി നൂഹ് (കാസർകോട്), ഡോ. കാർത്തികേയൻ (തൃശൂർ), എസ് ഹരികിഷോർ (കോഴിക്കോട്), എസ് സുഹാസ് (മലപ്പുറം) എന്നിങ്ങനെയാണ് ചുമതലകൾ. ഇന്നലെ വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി നിന്ന ജില്ലകളിലാണ് സ്‌പെഷ്യൽ ഓഫീസർമാരെ നിയമിച്ചത്. ഈ മാസം 23 മുതൽ 31 വരെയാണ് നിയമനം. 

കൺടെയ്ൻമെന്റ് സോണുകളിലെ പ്രവർത്തനം, കോൺടാക്ട് ട്രെയിസിങ്, പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുക, കോവിഡ് കേസുകൾ അതാത് ജില്ലകളിൽ കുറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് എന്നിവയാണ് ഇവർക്കുള്ള ചുമതല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്