കേരളം

സ്ത്രീ സുരക്ഷയ്ക്കായി യുഡിഎഫ് പ്രമേയം; പരിഹസിച്ച് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി പ്രമേയം അവതരിപ്പിച്ച എംഎല്‍എമാരെ പരിഹസിച്ച് എംഎല്‍എ എം എം മണി. നോട്ടീസ് അവതരിപ്പിച്ച പിസി വിഷ്ണുനാഥ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കര്‍ണാടകയിലേക്ക് പോയ ആളാണെന്നായിരുന്ന് മണി പറഞ്ഞു. നോട്ടീസിനെ പിന്താങ്ങിയ കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും അതിലും കേമന്മാരാണെന്നും എന്ത് സുരക്ഷയാണ് ഇവര്‍ പറയുന്നതെന്നും മണി ചോദിച്ചു. 

എകെശശീന്ദ്രന്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയാണ് പിസി വിഷ്ണുനാഥ് നോട്ടീസ് അവതരിപ്പിച്ചത്.  പി.കെ.കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫുമായിരുന്നു നോട്ടീസിനെ പിന്താങ്ങിയത്. ഈ മൂന്ന് എംഎല്‍എമാരേയും പരിഹസിച്ചുകൊണ്ടാണ് ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ എം.എം. മണി പ്രസംഗിച്ചത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കാലത്ത് ചില ആരോപണങ്ങള്‍ വന്നപ്പോള്‍ കര്‍ണാടകയിലേക്ക് ഒളിച്ചോടിയ ആളാണ് പി.സി. വിഷ്ണുനാഥ് എന്നാണ് എം.എം. മണിയുടെ പരിഹാസം. അങ്ങനെ ഒരാളാണ് സ്ത്രീ സുരക്ഷയ്ക്കായി നോട്ടീസ് അവതരിപ്പിച്ചത്. നോട്ടീസിനെ പിന്താങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും അതിലും വലിയ കേമന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് നേതാക്കള്‍ക്കെതിരേയും നേരത്തെയുണ്ടായ ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.ഈ മൂന്ന് പേരും എന്ത് സ്ത്രീ സുരക്ഷയാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ