കേരളം

കഴുത്തിന് വെട്ടി, നെഞ്ചില്‍ മേശയുടെ കാല്‍ കൊണ്ടിടിച്ച് മരണം ഉറപ്പാക്കി ; ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ, 75,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം പരപ്പനങ്ങാടിയില്‍ ഭാര്യയെ അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് മഞ്ചേരി പുത്തൂര്‍ സ്വദേശി ഷാജിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മഞ്ചേരി കോടതിയുടേതാണ് വിധി. 

2013 ഫെബ്രുവരി 19 നായിരുന്നു കൊലപാതകം നടന്നത്. പരപ്പനങ്ങാടി പ്രയാഗം തീയേറ്ററിന് സമീപം താമസിച്ചിരുന്ന കോടകുളത്ത് ഷൈനിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കയറല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

ഭാര്യാമാതാവിനെ മര്‍ദ്ദിച്ച കേസില്‍ നാലു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജിയുമായി അകന്ന് പരപ്പനങ്ങാടിയില്‍ അമ്മയോടൊപ്പമാണ് ഷൈനി കഴിഞ്ഞിരുന്നത്. 

വിവാഹമോചനം ആവശ്യപ്പെട്ട് ഷൈനി കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സംഭവദിവസം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ ഷാജി, ഷൈനിയുടെ കഴുത്തില്‍ വെട്ടി. തലയില്‍ മാരകമായി പരിക്കേറ്റ ഷൈനിയുടെ നെഞ്ചില്‍ മേശയുടെ കാല്‍കൊണ്ട് അടിച്ച് മരണം ഉറപ്പാക്കി. 

മകളെ മര്‍ദ്ദിക്കുന്നത് കണ്ടു തടയാനെത്തിയ ഷൈനിയുടെ അമ്മ കമലയെയും ഷൈനിയുടെ സഹോദരിമാരെയും ഇയാള്‍ ആക്രമിച്ചു. ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി