കേരളം

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2371.52 അടി പിന്നിട്ടു; ഒരടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2371.52 അടി പിന്നിട്ടു. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യത്ത ജാഗ്രത നി‍ർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. അതേസമയം മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. 

അഞ്ചു ദിവസം മുമ്പ് 41 ദശലക്ഷം ക്യുബിക് മീ‍റ്റ‍ർ വെള്ളമാണ് അണക്കെട്ടിലേക്കെ ഒഴുകിയെത്തിയിരുന്നത്. ഇപ്പോഴത് പതിനഞ്ച് ദശലക്ഷമായി കുറഞ്ഞു. ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. 2380.50 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയിൽ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ