കേരളം

ര​വി പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെടുത്തു; ഇന്ന് കൊച്ചിയിലെത്തിക്കും 

സമകാലിക മലയാളം ഡെസ്ക്

ബം​ഗ​ളൂ​രു: കൊ​ച്ചി ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെട്ട് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ കൊ​ച്ചി ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. ഇന്ന് വൈ​കു​ന്നേ​രം ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലെ​ത്തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പൂ​ജാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ച പൂജാരിയെ രാത്രിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും.  

2018 ഡിസംബര്‍ 15ന് നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് പൂജാരി. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ഇ​യാ​ളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം​ബ്രാ​ഞ്ച് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. മും​ബൈ പൊ​ലീ​സ് ഇ​യാ​ളെ നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യിരുന്നു. 

ജൂണ്‍ എട്ട് വരെയാണ് കൊ​ച്ചി ക്രൈം​ബ്രാ​ഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍