തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി. 21 വയസുള്ള ബിന്ദു ചത്തതോടെ പാർക്കിൽ ഇനി സിംഹങ്ങളില്ല. പ്രായാധിക്യം മൂലമാണ് ബിന്ദു ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
1984 ൽ നാല് സിംഹങ്ങളുമായാണ് നെയ്യാറിലെ ലയൺ സഫാരി പാർക്ക് തുടങ്ങിയത്. 2000ത്തിൽ പാർക്കിൽ ജനിച്ച് വളർന്നതാണ് ബിന്ദു. 2018 പാർക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങൾ മാത്രമാണ്, നാഗരാജനും ബിന്ദുവും. കൂട്ടിനുണ്ടായിരുന്ന നാഗരാജൻ കഴിഞ്ഞ മാസം 18-ാം തിയതി ചത്തു. 14 ദിവസങ്ങൾക്കിപ്പുറം ഇന്ന് പുലർച്ചെ ബിന്ദുവും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പാർക്കിൽ തന്നെ മറവുചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ