കേരളം

വാക്സിൻ കേന്ദ്രം സൗജന്യമായി നൽകണം; നിയമസഭ ഇന്ന് പ്രമേയം പാസാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പ്രായക്കാർക്കും കേന്ദ്രസര്‍ക്കാര്‍ വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നു വാക്സിൻ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പ്രമേയം അവതരിപ്പിക്കുന്നത്. 

സാര്‍വത്രികമായ വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിയുകയുള്ളു. ഇതിനു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്നുമാണ് പ്രമേയത്തിന്‍റെ ഉള്ളടക്കം. കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സിൻ നൽകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും.  സൗജന്യ വാക്സിൻ

വാക്സിൻ സൗജന്യമായി കേന്ദ്രം ലഭ്യമാക്കുന്നതിനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇതര ഭരണം നടക്കുന്ന 11  സംസ്ഥാനങ്ങള്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഡെൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ്

സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുന്ന കേന്ദ്ര സമീപനം ദൗർഭാഗ്യകരമാണെന്ന് മു‌ഖ്യമന്ത്രി കത്തിൽ പറയുന്നു. മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്സിൻ സാർവ്വത്രികമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി