കേരളം

ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്കില്ല; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ജോസ് കെ മാണി

സമകാലിക മലയാളം ഡെസ്ക്

പാല: ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. അതിനൊരു സാധ്യതയുമില്ലെന്നും അങ്ങനെ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

ജനപിന്തുണയുള്ള സ്വാധീനമുള്ള നേതാക്കള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വരും. അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും പാര്‍ട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിയതായും ജോസ് കെ മാണി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ എത്തും. ഈ മാസം 14ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്