കേരളം

വാഷിങ് മെഷീൻ ഡ്രയറിൽ കുടുങ്ങി മൂന്ന് വയസുകാരി; വിദ​ഗ്ധമായി പുറത്തെടുത്ത് പൊലീസ്

സമകാലിക മലയാളം ഡെസ്ക്


കലവൂർ: വാഷിങ് മെഷിനിന്റെ ഡ്രയറിൽ ഇരിക്കാൻ ശ്രമിച്ച മൂന്നു വയസുകാരി വീട്ടുകാരേയും പൊലീസുകാരേയും കുഴക്കി. ഡ്രയറിൽ കുട്ടി കുടുങ്ങി പോവുകയായിരുന്നു.  മണ്ണഞ്ചേരി അമ്പനാകുളങ്ങര വെളിയിൽ ഹാരീസിന്റെ മകൾ ഐസയാണ് വാഷിങ്മെഷീനിൽ കുടുങ്ങിയത്. 

ഇവരുടെ വീടിന്റെ സിറ്റൗട്ടിന്റെ സമീപത്തായാണ് വാഷിങ്മെഷീൻ വെച്ചിരുന്നത്. സിറ്റൗട്ടിലൂടെ കയറി ഐസ വാഷിങ്മെഷീനിന്റെ ഡ്രയറിലേക്ക് ഇരിക്കാൻ ശ്രമിച്ചു. ഈ സമയം ഡ്രയറിന്റെയുള്ളിൽ കാൽമടങ്ങി ഇരുന്നുപോയി. 

കുട്ടിയെ പുറത്തെടുക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസിന്റെ സഹായം തേടി. പൊലീസ് ഉടനെ തന്നെ അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അതിനിടയിൽ പൊലീസുകാർ തന്നെ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമം തുടങ്ങിയിരുന്നു.  മെഷീന്റെ പുറമെയുള്ള വശം അഴിച്ച്, മേൽവശത്തെ അടപ്പിന്റെ ഭാഗം എടുത്തുമാറ്റി. 

അടപ്പുമാറ്റി വിസ്തൃതി കൂടിയ മുകൾഭാഗത്തുകൂടി ഇരുന്നിരുന്ന അതേയവസ്ഥയിൽ ഐസയെ പോലീസ് ഉദ്യോഗസ്ഥർ പുറത്തെടുത്തു. 20 മിനിറ്റുകൊണ്ടാണ് പൊലീസുകാർ കുഞ്ഞിനെ പുറത്തെടുത്തത്. അപ്പോഴേക്കും ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍