കേരളം

'കേരളത്തിന്റെ ഭാവി വികസനത്തിന് സഹായകമാവുന്ന ബജറ്റ്'; പ്രതീക്ഷ പങ്കുവെച്ച് ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതീക്ഷ പങ്കുവെച്ചത്. 

2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ, മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിവസമാണ് കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് അവതരണം. ജനുവരിയില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങള്‍ കൂടി ബജറ്റില്‍ ഉണ്ടായേക്കും. കോവിഡ് പ്രതിരോധത്തിന് തന്നെയാകും ഊന്നല്‍ നല്‍കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര