കേരളം

ഇന്നു മുതൽ അഞ്ചു ദിവസം പൂർണ അടച്ചിടൽ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും; പരിശോധനയ്ക്ക് കൂടുതൽ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെ കർശന നിയന്ത്രണം. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ​ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. നിയന്ത്രണങ്ങൾക്കു പുറമേയാണിത്. നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു. 

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കാൻ മാത്രമാണ് അനുമതിയുള്ളത്. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവ‍ർത്താനുമതി. നിലവിൽ പ്രവർ‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങൾ‌ ഈ ദിവസങ്ങളിൽ തുറക്കാൻ പാടില്ല. റേഷൻകടകൾ 9 മുതൽ 7.30 വരെ തുറക്കാം. ശുചീകരണ തൊഴിലാളികൾക്ക് ജോലിക്ക് പോകാനാവും. 

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. ബുധനാഴ്ച വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത