കേരളം

കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി കല്ലൂർ തിരുവണ്ണൂർ അലിയുടെ മകൻ മുഹമ്മദ് നിസാം (27)  ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. 

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്. വനത്തിനടുത്തുള്ള പ്രദേശമായതിനാൽ വന്യമൃഗങ്ങളെ ചെറുക്കുന്നതിനായാണ് വേലി സ്ഥാപിച്ചത്.

മരിച്ചയാൾ മണൽക്കടത്തിന്റെ സംഘത്തിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസ് വാഹനം കണ്ട് സമീപത്തെ തോട്ടത്തിലേക്ക് മാറിയപ്പോൾ ഷോക്കടിച്ചതായിരിക്കുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. 

അതേസമയം അനധികൃതമായാണ് വേലിയിൽ വൈദ്യുതി കണക്ഷൻ നൽകിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ