കേരളം

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും, മണ്ടന്മാര്‍ ആയതുകൊണ്ടു ബിജെപിക്കാര്‍ കുടുങ്ങി: വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പു കാലത്ത് എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരുമെന്നും ബിജെപിക്കാര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടു പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ ഭരണമുന്നയില്‍പെട്ട ഐഎന്‍എല്‍ മുസ്ലിം ലീഗിനൊപ്പം നിന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയെ കടത്തിവെട്ടി ഐഎന്‍എല്‍ അഭിപ്രായം പറഞ്ഞു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം വരെ വിളിക്കേണ്ടി വന്നു. ന്യൂനപക്ഷമെന്ന് പറഞ്ഞ് ക്രിസ്ത്യന്‍ സമുദായത്തിനും മുസ്‌ലിം സമുദായത്തിനും ഭാഗംവെച്ച് കയ്യില്‍ കൊടുത്തപ്പോള്‍ അവരില്‍ ഒരു കൂട്ടര്‍ക്ക് എണ്‍പതായിപ്പോയി. അതില്‍ കോടതി അവര്‍ക്ക് എതിരായ സമീപനം സ്വീകരിക്കുകയും ചെയ്തു. ഇവിടെ ഒന്നുംകിട്ടാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. അവരെപ്പറ്റി ആരും പറയുന്നില്ലെന്ന്  വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുളളതെന്നും വെള്ളാപ്പളളി പറഞ്ഞു. നിയമസഭയില്‍ തിളങ്ങാന്‍ സതീശന് കഴിയും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ സതീശന്‍ വട്ടപ്പൂജ്യം ആണെന്നു വെള്ളാപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍