കേരളം

സുധാകരന് എല്ലാ പിന്തുണയും; പടിയിറങ്ങുന്നത് സന്തോഷത്തോടെ: മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയ ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്ത് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരനുമായി ഫോണില്‍ സംസാരിച്ചു.  എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളെ, പ്രതിസന്ധികളെ കണ്ടിട്ടുണ്ട്. ജീവനെക്കാള്‍ വലുത് പാര്‍ട്ടിയാണ്. പ്രതിസന്ധിഘട്ടത്തില്‍ കൂടെനില്‍ക്കും. 

2019ലെ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റ് നേടാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്. പടിയിറങ്ങുമ്പോള്‍ മനസ്സിലുള്ള സന്തോഷവും അതുതന്നെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് അറിയിച്ചിരുന്നു. പുതിയ അധ്യക്ഷന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ കെപിസിസി അധ്യക്ഷനെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചര്‍ച്ചകളില്‍ താന്‍  ഒരു പേരും സൂചിപ്പിച്ചില്ല. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും എനാണ് പറഞ്ഞിട്ടുള്ളത്. സുധാകരന് പാര്‍ട്ടിയെ ശരിയായ ദിശാബോധം നല്‍കി മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍