കേരളം

പി ടി തോമസും ടി സിദ്ദിഖും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍; കെ വി തോമസിനെ മാറ്റി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി എഐസിസി നിയമിച്ചു. കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റായി തുടരും. നേരത്തെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെ വി തോമസിനെ ഒഴിവാക്കി. അദ്ദേഹത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. 

കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ഗ്രൂപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് സുധാകരനെ പ്രസിഡന്റായി നിയമിച്ചത്. 

പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ട് കെപിസിസിയുടെ തലപ്പത്ത് വലിയ അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുന്ന കാര്യത്തിലും മറ്റ് അഴിച്ചുപണികളുടെ കാര്യത്തിലും വരുംദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍