കേരളം

തുണി, ചെരുപ്പ് കടകൾ തുറന്നേക്കും, കൂടുതൽ ഇളവുകളുമായി ലോക്ക്ഡൗൺ തുടരും, തീരുമാനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടർന്നേക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോ​ഗത്തിൽ തീരുമാനമുണ്ടായിരിക്കും. ലോക്ക്ഡൗൺ അവസാനിക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷമാകും കൂടുതൽ ഇളവുകൾ വരുന്നത്. 

ഓട്ടോ, ടാക്സി സർവീസുകൾക്കും കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾക്കും അനുമതി നൽകിയേക്കും. തുണിക്കടകൾ, ചെരിപ്പുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറക്കാൻ അനുമതി ഉണ്ടാകും. കൂടുതൽ ഇളവുകൾ നൽകി ഘട്ടം ഘട്ടമായാവും ലോക്ക്ഡൗൺ ഒഴിവാക്കുക. കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതൽ ഇളവുകൾ ഉണ്ട്. ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ അനുവദിക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കും അനുമതി ഉണ്ട്.

75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട്. 75 ശതമാനംപേരും പൂർണമായി വാക്സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ രോഗബാധ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?