കേരളം

ഒരു കാനിന് വില മുപ്പതിനായിരം രൂപ; കുടിവെളളമെന്ന വ്യാജേന വിറ്റത് ചാരായം; യുവാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുടിവെളള വിതരണത്തിന്‍റെ മറവില്‍ ചാരായം വാറ്റി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ സ്വദേശിയായ റാസിയാണ് പിടിയിലായത്. വീട്ടില്‍ വാറ്റുന്ന ചാരായം കാനുകളില്‍ നിറച്ച് കുടിവെളളമെന്ന വ്യാജേനയാണ് റാസി വിറ്റിരുന്നത്. ഒരു കാന്‍ ചാരായത്തിന് മുപ്പതിനായിരം രൂപ നിരക്കിലായിരുന്നു കച്ചവടം.

ഇരുപത് ലീറ്റര്‍ ചാരായവും ഇരുപത്തിയാറ് ലീറ്റര്‍ കോടയുമാണ് റാസിയുടെ വീട്ടില്‍ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം