കേരളം

നാളെ രാത്രി മുതല്‍ ലോക്ക്ഡൗണില്‍ മാറ്റം; നാല് മേഖലകളാക്കും; ടിപിആര്‍ 30 ന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; മദ്യശാലകള്‍ തുറന്നേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാന വ്യാപകമായ ലോക്ക്ഡൗണ്‍ നാളെ അര്‍ധരാത്രിയോടെ പിന്‍വലിച്ചേക്കും. ഇളവുകള്‍ തീരുമാനിക്കാനുള്ള അവലോകനയോഗം തുടരുകയാണ്. പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും യോഗം പരിഗണിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടിപിആര്‍ 20നും 30 ഇടയിലുള്ള സ്ഥലങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളെ ക്ലസ്്റ്ററുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി നാല് മേഖലകളായി തരം തിരിക്കും. ടിപിആര്‍ മുപ്പതിന് മേഖലയിലുളളത് ഒന്നാം മേഖലയായും 20നും 30നും ഇടയിലുള്ളത് രണ്ടാം മേഖലയായും എട്ടിനും ഇരുപതിനും ഇടയില്‍ ടിപിആര്‍ നിരക്ക് ഉള്ളയിടങ്ങള്‍ മൂന്നാം മേഖലയായും 8ന് താഴെയുള്ളവയെ നാലാം മേഖലയായാണ് തരം തിരിക്കുക

ടിപിആര്‍ 30 ന് മുകളിലുള്ള ഒന്നാം മേഖലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. ഇവിടെ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ടാം മേഖലയില്‍ ലോക്ക്ഡൗണിനൊപ്പം ഇളവുകള്‍ ഉണ്ടാകും. മറ്റിടങ്ങളില്‍ സെമി ലോക്ക്ഡൗണുകള്‍ ആയിരിക്കും. അതേസമയം സംസ്ഥാനത്തുള്ള പൊതുനിയന്ത്രണങ്ങള്‍ അതേപടി തുടരും. 

ടിപിആര്‍ കുറഞ്ഞ സ്ഥലത്ത് മദ്യശാലകള്‍ തുറന്നേക്കും. ആളകലം പാലിച്ചുകൊണ്ടായിരിക്കും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുക. എന്നാല്‍ ബാറുകള്‍ക്ക് അനുമതി ഉണ്ടാകില്ല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കും. മറ്റു പൊതുഗതാഗത്തിനും അനുമതി നല്‍കും.  വ്യക്തതയായിട്ടില്ല.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കാനിടയുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നേരത്തേ തന്നെ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ