കേരളം

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം; നൂറോളംപേര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹരണ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായതില്‍ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്, കണ്ടാലറിയുന്ന നൂറോളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ സുധാകരന്‍ അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. 

കോവിഡ് മാനദണങ്ങള്‍ പാലിക്കാതെയായിരുന്നു നേതാക്കളുടെയും പെരുമാറ്റം. ആള്‍ക്കൂട്ടത്തിന് എതിരെ സാമൂഹ്യ മാധ്യമങ്ങൡ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അഞ്ഞൂറുപേരെ പങ്കെടുപ്പിക്കാനുള്ള ആദ്യ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ആ നിലപാട് കാറ്റില്‍ പറത്തിയാണ് ഇന്ന് കെപിസിസി ആസ്ഥാനത്ത് ആളുകള്‍ തടിച്ചു കൂടിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി