കേരളം

മണിക്കൂറുകളുടെ കാത്തിരിപ്പ്; ജെസിബി കൊണ്ട് പാതയൊരുക്കി; കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ ആദിവാസി കോളനിയില സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ജെസിബി എത്തിച്ചാണ് ആനയെ രക്ഷിച്ചത്. ഇന്നലെ രാത്രിയിലാണ് കൊട്ടാരക്കര ഗോപാലകൃഷ്ണന്റെ കിണറ്റില്‍ ആനവീണത്.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് ആനയെ രക്ഷിച്ചത്. ജെസിബി കൊണ്ട് ചെറിയ പാത ഒരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറാന്‍ ആന ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അധികൃതര്‍ ജെസിബി എത്തിച്ചത്.

ഇന്നലെ രാത്രയിലെത്തിയ കാട്ടാനക്കൂട്ടത്തിലെ ഒരാനയാണ് കിണറ്റില്‍ വീണത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രക്ഷപ്പെടുത്തിയ ആനയെ കാട്ടിലേക്ക് വിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി