കേരളം

നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് മണ്ണിനടിയില്‍ പെട്ടയാള്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്


എടച്ചേരി: നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ്  മണ്ണിനിടയില്‍ പെട്ടയാള്‍ മരിച്ചു. കായക്കൊടി മയങ്ങിയില്‍ കുഞ്ഞമ്മദ് (55) ആണ് മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അമ്മദിന്റെ വീട്ടുപറമ്പിലാണ് ഇന്ന് രാവിലെ ദുരന്തമുണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മിച്ച പുതിയ കിണറിന്റെ പണി നടക്കുമ്പോള്‍ മേല്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഒരാളെ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടയിലാണ് കുഞ്ഞമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്. 

കുഞ്ഞമ്മദ് നേരത്തെ കര്‍ണാടകയിലെ ഹുബ്ലിയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു.  ഭാര്യ: ആസ്യ, മക്കള്‍: അസ്മര്‍, അര്‍ഷാദ്, ഷബാന ആസ്മി, നഹ്റ, മിന്‍ഹ ഫാത്തിമ. സഹോദരങ്ങള്‍: ഖദീജ, സഫിയ, നൗഷാദ് , നൗഫല്‍, സക്കീന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്