കേരളം

ടോമിന്‍ തച്ചങ്കരിക്ക് എതിരെ ഏഴുവര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരില്‍ പരാതി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയാകാനുള്ളവരുടെ പട്ടികയിലുള്‍പ്പെട്ട ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ പരേതന്റെ പേരില്‍ പരാതി. പൊലീസ് മേധാവിമാര്‍ക്കുള്ള പട്ടിക തയ്യാറാക്കുന്ന യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് ഇടക്കൊച്ചി സ്വദേശി കെ ടി തോമസിന്റെ പേരില്‍ പരാതി ലഭിച്ചത്. എന്നാല്‍, തോമസ് ഏഴുവര്‍ഷം മുമ്പ് മരിച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നിയമനത്തിന് മുന്നോടിയായി നടക്കുന്ന ഉന്നതതല പോലീസ് ചേരിപ്പോരിന്റെ ഭാഗമാണിതെന്നാണ് സൂചന.

തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി. ഇത് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കൈമാറിയ പരാതി, അന്വേഷണത്തിനായി പൊലീസ് മേധാവിക്കു കൈമാറുകയും ചെയ്തിരുന്നു. പരാതിക്കാരനായ കൊച്ചി, വാത്തുരുത്തി, നിലത്തില്‍ ഹൗസില്‍ കെ ടി തോമസ് മരിച്ചയാളാണെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതേ വിലാസത്തില്‍ ഗഫൂര്‍ എന്നയാളാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇക്കാര്യം ചീഫ് സെക്രട്ടറി യുപിഎസ്‌സിയെ അറിയിച്ചു.

ഡിടിപിയില്‍ തയ്യാറാക്കിയ പരാതി സംബന്ധിച്ച് പൊലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. പൊലീസില്‍ നിന്നുതന്നെയാണ് പരാതി പോയതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സംസ്ഥാനത്തുനിന്ന് യുപിഎസ്‌സിക്കു സമര്‍പ്പിച്ച ഒന്‍പത് പേരുടെ പട്ടികയില്‍നിന്ന് മൂന്നുപേരുകള്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കും. അതില്‍നിന്ന് സര്‍ക്കാരിന് പൊലീസ് മേധാവിയെ നിയമിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍