കേരളം

സുധാകരനെ മുഖ്യമന്ത്രിക്ക് പേടി; വാക് പോര് അവസാനിപ്പിക്കാനുള്ള ബാധ്യത പിണറായിക്ക്; രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള വാക് പോര് അവസാനിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാസ്തവത്തില്‍ കാര്യങ്ങള്‍ വഷളാക്കിയത് മുഖ്യമന്ത്രിയാണ് മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടയാളാണ് മുഖ്യമന്ത്രി. എല്ലാ ്അതിരുകളും ലംഘിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു. 

പൊതുപ്രവര്‍ത്തകരായിരിക്കുമ്പോള്‍ ആരോപണങ്ങള്‍ എല്ലാവരും തമ്മില്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ എല്ലാ അതിരുകളും കടന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സുധാകരന്‍ കെപിസിസി പ്രസിഡന്റായി വന്ന അന്ന് മുതല്‍ മുഖ്യമന്ത്രിക്ക് ഹാലിളകിയ മട്ടാണ്. അത് വ്യക്തമാക്കുന്നത് സുധാകരനെ മുഖ്യമന്ത്രിക്ക് പേടിയാണ് എന്നാണെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരനെതിരെ വ്യക്തിപരമായ ആക്ഷേപം മുഖ്യമന്ത്രിയാണ് തുടങ്ങിവച്ചത്. അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്വം പിണറായിക്കാണെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ